കോട്ടയം :2024 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ആം റാങ്ക് കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടം കൈവരിച്ച കോട്ടയം ജില്ല മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസിനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A IPS അനുമോദിച്ചു.
മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ 2016 – 17 വർഷങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) അംഗമായിരുന്നു സോണറ്റ്. ഡൽഹി മിരാണ്ടാ ഹൗസ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ആണ് സിവിൽസർ വ്വിസ് പരീക്ഷയ്ക്കായി പരിശീലനം നടത്തിയത്. മുണ്ടക്കയത്തെ കാർഷിക കുടുംബത്തിൽ ജോസ് E.D യുടെയും മേരിക്കുട്ടി ജോസിന്റെയും മൂന്നു മക്കളിൽ ഇളയവളാണ് സോണറ്റ്.
.
