സംസ്ഥാനത്ത് വീണ്ടും നിപ : മൂന്ന് ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഇവിടെ 100ലധികം പേർ ​ഹൈറിസ്ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാമൂന്ന് കിലോമീറ്റർ പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല.ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രോഗബാധ സ്ഥിരീകരിച്ചതോ​ടെ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

One thought on “ സംസ്ഥാനത്ത് വീണ്ടും നിപ : മൂന്ന് ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി ആരോഗ്യവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!