കൊച്ചി : താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് . മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ആഗസ്റ്റ് 27ന് രാജിവെച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുളള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന പൊതുയോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി വീണ്ടും തുടരണമെന്ന് അഭിപ്രായം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കമ്മിറ്റിയില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നും തനിക്ക് ഭാരവാഹി ആകാന്‍ താല്പര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്.
നിലവില്‍ സംഘടനയുടെ അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഓണ്‍ലൈനായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു പിരിച്ചുവിടാനുള്ള തീരുമാനം. തിരഞ്ഞെടുപ്പ് വരെ ബാബുരാജിനാണ് സംഘടനയുടെ ചുമതല.