പുതിയ ടെക്നോളജിയിൽ കെഎസ്ആർടിസിയുടെ പുത്തൻ ബസ് , ഓടിച്ച് നോക്കിയ മന്ത്രി “കാത്തിരിക്കാം സുഖയാത്രയ്ക്കായ്… ഒട്ടും വൈകില്ലാ”

തിരുവനന്തപുരം: കെ എസ് ആർ ടി സി പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളുടെ ട്രയൽ ഡ്രൈവ് നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെ എസ് ആർ ടി സിക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് മന്ത്രി ഓടിച്ച് നോക്കിയത്. ട്രയൽ നോക്കിയ ശേഷം ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നും മന്ത്രി വിവരിച്ചു. ‘കാത്തിരിക്കാം സുഖയാത്രയ്ക്കായ്… ഒട്ടും വൈകില്ലാ…’ – എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കെ എസ് ആർ ടി സിയിൽ നിന്നുള്ള മറ്റൊരു വാർത്ത എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നൽകിത്തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ (01.07.2025) സംസ്ഥാനത്തെ നിരവധി കെ എസ് ആർ ടി സി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകൾ നിലവിൽ വന്നു.

തിരുവനന്തപുരം സെൻട്രൽ: 9188933717

ആറ്റിങ്ങൽ: 9188933701

നെയ്യാറ്റിൻകര: 9188933708

വിഴിഞ്ഞം: 9188933725

കാട്ടാക്കട: 9188933705

വെള്ളറട: 9188933721

വിതുര: 9188933724

വെഞ്ഞാറമൂട്: 9188933722

പാപ്പനംകോട്: 9188933710

പാലക്കാട്‌: 9188933800

കണ്ണൂർ: 9188933822

മലപ്പുറം: 9188933803

പെരിന്തൽമണ്ണ: 9188933806

നിലമ്പൂർ: 9188933805

പൊന്നാനി: 9188933807

തിരൂർ: 9188933808

തിരുവമ്പാടി: 9188933812

തൊട്ടിൽപ്പാലം: 9188933813

താമരശ്ശേരി: 9188933811

സുൽത്താൻബത്തേരി: 9188933819

ബാംഗ്ലൂർ : 9188933820

മൈസൂർ: 9188933821

കാസർഗോഡ്: 9188933826

തൃശ്ശൂർ: 9188933797

ചാലക്കുടി: 9188933791

ആലുവ: 9188933776

കന്യാകുമാരി: 9188933711

ചെങ്ങന്നൂർ: 9188933750

ചങ്ങനാശ്ശേരി: 9188933757

ചേർത്തല: 9188933751

എടത്വാ: 9188933752

ഹരിപ്പാട്: 9188933753

കായംകുളം: 9188933754

വൈക്കം: 9188933765

ഗുരുവായൂർ: 9188933792

ആര്യങ്കാവ്: 919188933727

അടൂർ: 9188933740

ആലപ്പുഴ: 9188933748

കൊട്ടാരക്കര: 9188933732

കോന്നി: 9188933741

കുളത്തൂപ്പുഴ: 9188933734

മല്ലപ്പള്ളി: 9188933742

മൂന്നാർ: 9188933771

മൂലമറ്റം: 9188933770

പാലാ: 9188933762

പത്തനംതിട്ട: 9188933744

പത്തനാപുരം: 9188933735

പന്തളം: 9188933743

പുനലൂർ: 9188933736

റാന്നി: 9188933745

തിരുവല്ല: 9188933746

തൊടുപുഴ: 9188933775

തെങ്കാശി: 9188933739

മാവേലിക്കര: 9188933756

അടിമാലി: 9188933772

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!