വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ മൂന്നിന്

കോട്ടയം: വനമഹോത്സവുമായി ബന്ധപ്പെട്ട 2025 ലെ ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ മൂന്നിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കോട്ടയം സി.എം.എസ.് കോളജിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പരിപാടിയിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
വനംവകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ഇക്കോ – ടൂറിസം വെബ് സൈറ്റ് ഉദ്ഘാടനം, മറയൂർ ചന്ദന സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററി പ്രകാശനം എന്നിവയും നടക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഡോ. പി.ആർ. സോന, കേരള വനംവികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ്് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഡോ. പി. പുകഴേന്തി, അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ്് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) ഡോ. എൽ. ചന്ദ്രശേഖർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇ ആൻഡ്് ടി.ഡബ്ല്യു) ഡോ. ജെ. ജസ്റ്റിൻ മോഹൻ, ഫോറസ്റ്റ് കൺസർവേറ്റർ (ഐ ആൻഡ്് ഇ) എം. നീതുലക്ഷ്മി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഭുൽ അഗർവാൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, സി.എം.എസ്. കോളജ് മാനേജർ റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!