പഠനത്തോടപ്പം സംരഭവും – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡോമെനിക്ക് കോളെജും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത- സംരഭകത്വ പരിപാടികള്‍ നടപ്പില്ലാക്കാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി പഠനത്തോടപ്പം പാര്‍ട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുക കണ്ടെത്തുവാനുളള തൊഴിലധിഷ്ഠിത പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ബി ദിനാഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍റ് ഡോമെനിക്ക് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.സീമോന്‍ തോമസ് അദ്ധ്യത വഹിച്ച യോഗത്തില്‍ Tufko കമ്പനിയുടെ CEO സുമോദ് കെ.സി മുഖ്യപ്രഭാഷണം നടത്തി.വ്യവ്സായ വകുപ്പ് ഓഫീസര്‍ കെ.കെ ഫൈസല്‍ പദ്ധതികള്‍ വിശദീകരിച്ചു.വനിതാ സംരഭകരായ സഫ്ന അമല്‍,സബി ജോസഫ്,ജിജി തോമസ്,സെറീനാ,ഇ.ഡി ക്ലബ് കോര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സാ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി സംരഭകര്‍ സംവാദം നടത്തി.വിദ്യാര്‍ത്ഥികളുടെ പുതിയ ആശയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോളെജ് തലത്തില്‍ ഒഴിവുദിങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത്  പദ്ധതിയിലൂടെ ബ്യൂട്ടീഷന്‍ ,എബ്രോയഡറി ,ഫുഡ് ടെക്നോളജി, മൊബൈല്‍ സര്‍വ്വീസ് എന്നീ കോഴ്സുകളും നടത്തുമെന്ന് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി  അറിയിച്ചു.

പടം അടിക്കുറിപ്പ്

കാഞ്ഞിരപ്പളളി സെന്‍റ് ഡോമെനിക്ക് കോളെജില്‍ നടന്ന വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരഭകത്വ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്യുന്നു.

19 thoughts on “പഠനത്തോടപ്പം സംരഭവും – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!