അന്താരാഷ്ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് : കേന്ദ്രസഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : 20 ജൂണ്‍ 2025

കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെ  ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ  ഉദ്ഘാടനം ചെയ്യും. 2025 ജൂൺ 21 ന് കവടിയാറിലെ  ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ രാവിലെ ആറ് മണിക്ക് പരിപാടി ആരംഭിക്കും. കോവളം ഐഎച്ച്എംസിടി പ്രിൻസിപ്പൽ ആർ.അനന്തകൃഷ്ണൻ സ്വാഗതം ആശംസിക്കും. തുടർന്ന് പൊതു യോഗ പ്രോട്ടോക്കോൾ സെഷനും നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.

One thought on “അന്താരാഷ്ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് : കേന്ദ്രസഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!