കഴക്കൂട്ടം സൈനിക സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

കഴക്കൂട്ടം:2025–26 അധ്യയന വർഷത്തിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ട കാഡറ്റ് ലീഡേഴ്‌സിനായി
കഴക്കൂട്ടം സൈനിക് സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് (ഇൻവെസ്റ്റിച്ചർ ചടങ്ങ്) സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായി.

കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും മുതിർന്ന ജീവനക്കാരും ചേർന്ന് ബ്രിഗേഡിയർ ഉപാധ്യായയെ സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം, കേഡറ്റുകൾ മുഖ്യാതിഥക്ക് സ്കൂൾ ക്യാംപസിനെ കുറിച്ച് വിശദീകരിച്ചു.

സ്കൂൾ നിയമനങ്ങളുടെയും ഹൗസ് ക്യാപ്റ്റൻമാരുടെയും ഔപചാരികമായ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സ്ഥാപനത്തിന്റെ ആത്മാവും അച്ചടക്കവും പ്രതിഫലിപ്പിക്കുന്ന ചടങ്ങിൽ അവർ ഉത്തരവാദിത്ത സത്യപ്രതിജ്ഞ ചെയ്തു. കേഡറ്റുകളുടെ ശ്രദ്ധേയമായ ഡ്രിൽ പ്രദർശനവും അവരുടെ ആചാരപരമായ പങ്കാളിത്തവും ചടങ്ങിനെ മികവുറ്റതാക്കി. ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ പുതുതായി നിയമിതരായ സ്കൂൾ ലീഡർമാരുടെ പൈപ്പിംഗ് ചടങ്ങ് നടത്തി. നിരവധി പ്രതിരോധ ഉദ്യോഗസ്ഥർ, ഡിഫൻസ് പിആർഒ ശ്രീമതി സുധ എസ്. നമ്പൂതിരി, പാരന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ധന്യ ബാനർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബ്രിഗേഡിയർ തന്റെ പ്രസംഗത്തിൽ, രാജ്യത്തിന്റെ ഭാവി നേതാക്കളെ രൂപപ്പെടുത്തുന്നതിൽ സ്കൂളിന്റെ പാരമ്പര്യത്തിന് അഗാധമായ വിലമതിപ്പ് പ്രകടിപ്പിച്ചു. സ്കൂൾ കാംപസിൻ്റെ മണൽ മാതൃകയുടെ മികച്ച അവതരണത്തിന് അദ്ദേഹം കേഡറ്റുകളെ പ്രശംസിക്കുകയും അതിന്റെ നിർവ്വഹണത്തിൽ ഉൾപ്പെട്ട കാഡറ്റുകൾക്ക് അഭിനന്ദന മെഡലുകൾ നൽകുകയും ചെയ്തു. സ്ഥാപനത്തിന്റെ വികസനത്തിനായി അദ്ദേഹം സ്കൂൾ വികസന ഫണ്ടിലേക്ക് പാങ്ങോട് മിലിട്ടറി സ്റേഷൻ്റെ വക 3.4 ലക്ഷം രൂപ സംഭാവന ചെയ്തു.

വൈസ് പ്രിൻസിപ്പൽ വിംഗ് കമാൻഡർ എം രാജ്കുമാറിന്റെ നന്ദി പ്രകാശനത്തോടെയും ദേശീയ ഗാനത്തോടെയും ചടങ്ങ് അവസാനിച്ചു.

33 thoughts on “കഴക്കൂട്ടം സൈനിക സ്കൂളിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

  1. Achten Sie daher auf die Gültigkeitsdauer der Drehungen, damit Ihre Freispiele nicht verfallen.
    In der Regel können Freispiele ohne Einzahlung nur für bestimmte Slots genutzt
    werden, die in den Bonusbedingungen genannt werden. Sobald der Bonus aktiviert ist, schreibt das Casino die 20 Freispiele dem Spielerkonto gut,
    und diese können für berechtigte Spiele verwendet werden.
    Slots meist 100 %, Tischspiele oft nur 10–20 %. Nicht alle Online Casinospiele tragen gleich viel zum
    Umsatz bei, Tischspiele zählen meist nur mit 10–20 %.

    Manchmal können Sie selbst entscheiden, ob Sie den Bonus ohne Einzahlung für Slots, Tischspiele oder in Live-Casinos nutzen.

    References:
    https://online-spielhallen.de/verde-casino-bonus-aktuelle-angebote-tipps/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!