ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് 2025 നൽകി

പെരുവന്താനം: ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് 2025 നൽകി പെരുവന്താനം സെ. ആൻ്റണിസ് കോളേജ് പ്രിൻസിപ്പൽ ഡോആൻ്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് സമ്മാനിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അവാർഡ് നൽകി. എഴുത്തുകാരനും മോട്ടിവേഷണൻ സ്വീക്കറും എം.ജി. യൂണിവേഴ്സിറ്റിയുടെയും ഭാരതിയാർ യൂണിവേഴ്സിറ്റിയുടെയും റിസേർച്ച് ഗൈഡും കോളമിസ്റ്റും ട്രെയിനറും പതിനാല് പുസ്തകങ്ങളുടെ രചയിതാവും ആയ ഡോ കല്ലമ്പള്ളി നിരവധി സാമൂഹിക സാംസ്ക്കാരിക സഹകരണ മേഖലയിലും അതുല്യ സംഭാവനകൾ നൽകി പ്രവർത്തിച്ചു വരുന്നു. ഈ വർഷം കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവൃത്തനങ്ങൾക്ക് പിൻതുണ നൽകി നൂറിലേറെ സ്കൂളുകൾ സന്ദർശിച്ച് അവബോധ ക്ലാസുകൾ സംഘടിപ്പിച്ചതും എൺപത്തി ഒന്ന് സൺഡേ സ്കൂൾ സന്ദർശിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും കൂടാതെ 101 സ്കൂളുകൾ സന്ദർശിച്ച് പരീക്ഷാഭയം മാറ്റുന്നതിനും ഉൾപ്പെടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചിട്ടുള്ളത്. പെരുവന്താനം സെ. ആൻ്റണിസ് കോളേജ് വിദ്യാത്ഥികൾക്ക് 2021 മുതൽ തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുന്നതിനു പുലർത്തുന്ന വ്യത്യസ്തങ്ങളായ സമീപനങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!