വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം:2025 ജൂൺ 07 ന് വിഴിഞ്ഞത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ, തീരസംരക്ഷണ സേനാ മേധാവി ഡയറക്ടർ ജനറൽ എസ് പരമേഷ് തീരസംരക്ഷണ സേനയുടെ പുതിയ ജെട്ടി കോസ്റ്റ് ഗാർഡ് റീജിയൺ (വെസ്റ്റ്) കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സേനയുടെ ഈ പുതിയ ജെട്ടി സുരക്ഷിതമായ ബെർത്തിംഗിനും ഉപരിതല ആസ്തികളുടെ വേഗത്തിലുള്ള വിന്യാസത്തിലും ഒരു മുതൽക്കൂട്ടാകും. 76.70 മീറ്റർ നീളവും 8 മീറ്റർ വീതിയും 4-6 മീറ്റർ ആഴവുമുള്ള പുതുതായി ഉദ്ഘാടനം ചെയ്ത വിഴിഞ്ഞത്തെ ഈ ബെർത്തിന് തീരസംരക്ഷണ സേനയുടെ നിലവിലുള്ള കപ്പലുകളെ ഉൾക്കൊള്ളാൻ കഴിയും. കേരള സർക്കാരിന്റെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ (എച്ച്ഇഡി) മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ ആർടിഎഫ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിർമ്മാണം നടത്തിയത്.

 വിഐഎസ്എൽ, കേരള സർക്കാർ പ്രതിനിധികൾ, കേരള മാരിടൈം ബോർഡ്, തുറമുഖ അധികൃതർ, കരസേന, വ്യോമസേന, സംസ്ഥാന പോലീസ്, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, സ്വകാര്യ, പൊതുമേഖലാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!