ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

* ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും    

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കം കുറിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിൻ. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ ക്യാമ്പയിൻ പ്രത്യേകം ശ്രദ്ധ നൽകും. ജൂൺ 05 ന് ക്ലിഫ് ഹൗസിൽ നടുന്ന  വൃക്ഷത്തൈകളായ കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കമ്പകം, പൊന്നുഞാവൽ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ മന്ത്രിമാർ, എം.എൽ.എ.മാർ, എം.പി.മാർ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ടീയ സംഘടനകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നട്ടുപിടിപ്പിക്കാനുള്ള തൈകൾ പ്രാദേശികമായി ശേഖരിക്കും. വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന തൈകൾക്കു പുറമേ ഗ്രാമപഞ്ചായത്തുകൾ വഴി പൊതു ജനങ്ങളിൽ നിന്നും ജനകീയമായും തൈകൾ ശേഖരിക്കും. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിക്കുന്ന തൈകൾ ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിനിലൂടെ ശേഖരിക്കും.

നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി  തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ  നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ (BMC),  പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ  നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കും. സ്‌കൂളുകൾക്ക് പുറമെ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ, അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂൺ 24 മുതൽ തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നടീൽ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തുന്നതിനൊപ്പം  നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും ക്യാമ്പയിന്റെ ഭാഗമായി നടത്തും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിക്കും. പ്രദേശത്തെ ജലാശയങ്ങളുടെ പരിസരമോ, പാതയോരമോ വൃക്ഷത്തൈകൾ  നടുന്നതിനായി തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് നടന്ന മാലിന്യമുക്തം നവകേരളം  ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട്  മാതൃകാ ടൗണുകളായ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവന ക്കാർക്കിടയിലും, ഓട്ടോ, ടാക്‌സി, മറ്റു വാഹന സ്റ്റാന്റുകളിലെ തൊഴിലാളികൾക്കിടയിലും വൃക്ഷത്തൈകളുടെ കൈമാറ്റവും ലഭ്യമായ സ്ഥലങ്ങളിൽ നടീലും സംഘടിപ്പിച്ചു കൊണ്ട് വൃക്ഷവൽക്കരണ ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കും.

18 thoughts on “ഒരു തൈ നടാം…. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷവൽക്കരണ ദൗത്യവുമായി ഹരിതകേരളം മിഷൻ

  1. What i do not understood is in reality how you’re not actually much more neatly-liked than you might be now. You are very intelligent. You realize therefore considerably in relation to this topic, produced me in my view believe it from a lot of various angles. Its like men and women are not involved unless it¦s one thing to do with Lady gaga! Your own stuffs nice. At all times deal with it up!

  2. I’ve been absent for a while, but now I remember why I used to love this web site. Thanks , I’ll try and check back more frequently. How frequently you update your web site?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!