കോട്ടയം :ഫേസ് കോട്ടയം ജില്ലാ സമ്മേളനം മെയ് മാസം 17 ശനിയാഴ്ച കോട്ടയം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോടതി ഉത്തരവ് പ്രകാരം വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കുവാൻ ഉള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കണം എന്ന് യോഗം പ്രമേയം അവതരിപ്പിച്ചു പാസ്റ്റാക്കി.
ജില്ലാ പ്രസിഡൻ്റ് പ്രദീഷ് ജേക്കബിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ സി വൈ നിഷാന്ത് ആംശസകൾ നേർന്നു സംസാരിച്ചു.
കൂട്ടായ്മയും, കൂട്ടായ്മയിൽ കൂടി ഉണ്ടാകുന്ന സന്തോഷവും ആണ് ഓരോ സംഘടനയുടെയും നിലനിൽപ് എന്ന് പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പല ഭാഗങ്ങളിൽ കിടക്കുന്ന ഓരോ സംരംഭകനെയും പരസ്പരം അറിയാനും ബന്ധങ്ങൾ വളർത്താനും അതിൽ കൂടി സംരംഭകരുടെ അറിവുകൾ പങ്കു വയ്ക്കുവാനും ഫേസ് സംഘടനയിൽ കൂടി സാധിച്ചു എന്ന് എ പി സദാനന്ദൻ അഭിപ്രായപ്പെട്ടു.
സംരംഭകരുടെ ക്ഷേമം മാത്രമാണ് സ്വാതന്ത്ര സംഘടന ആയ ഫേസിന്റെ പ്രധാന ലക്ഷ്യം എന്നും എല്ലാവരെയും ചേർത്തു കൊണ്ട് ഏവർക്കും പ്രയോജനപ്പെടുന്ന കൂടുതൽ പ്രൊജക്റ്റുകൾ നടപ്പിലാക്കി കൊണ്ട് മുന്നോട്ടു പോകുവാനും ആണ് ഫേസ് ലക്ഷ്യമിടുന്നതെന്നും സി വൈ നിഷാന്ത് പറഞ്ഞു.
ഫേസിൻ്റെ തിരഞ്ഞെടുപ്പു വരണാധികാരി പ്രദീപ് മംഗലത്തിൻ്റെ നേതൃത്വത്തിൽ 2025-27 വർഷത്തേക്കുള്ള ജില്ലാ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി പ്രദീഷ് ജേക്കബിനെയും, ജില്ലാ സെക്രട്ടറി ആയി പ്രവീൺകുമാർ എ എസ് നെയും ജില്ലാ ട്രഷറർ ആയി ജിജിമോൾ കെ ജി യെയും തിരഞ്ഞെടുത്തു.


ഫേസ് കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ ഉദ്ഘാടനം
ചെയ്യുന്നു .സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ,സംസ്ഥാന ട്രഷറർ സി വൈ
നിഷാന്ത്,പ്രദീഷ് ജേക്കബ് ,മനോജ് സി തോമസ് ,പ്രദീപ് മംഗലത്ത് എന്നിവർ സമീപം
Thanks for sharing. I read many of your blog posts, cool, your blog is very good.