എം ബി ബി എസ് ഒന്നാം റാങ്ക് നേടി എരുമേലി സ്വദേശി പോൾ ചാക്കോ തോപ്പിൽ

എരുമേലി : തെലുലങ്കാന സംസഥാനത്തിന്റെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ KNR യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഫെബ്രുവരി – 2025 ൽ നടത്തിയ എം ബി ബി എസ് ഫൈനൽ പരീക്ഷയിൽ പോൾ ചാക്കോ തോപ്പിൽ ഡിസ്റ്റിങ്ഷനോടെ ഒന്നാം റാങ്ക് നേടി.
എല്ലാ സെമസ്റ്റർ പരീക്ഷകളിലും ഡിസ്റ്റിങ്ഷനോടെയാണ് തെലുങ്കാനയിലെ ഗവൺമെന്റ് & സ്വകാര്യ മേഖലയിൽ ആകെയുള്ള 33 മെഡിക്കൽ കോളജുകളിൽ നിന്നായി 5100 ഓളം MBBS വിദ്യാർത്ഥികളിൽ മുന്നിലെത്തി പോൾ ചാക്കോ ഒന്നാം സ്ഥാനം നേടിയത്.
ഹൈദരാബാദിനടത്തുള്ള മെഹബൂബ് നഗർ ഗവൺമെന്റ് മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ പോൾ,എരുമേലി പഴയ കൊരട്ടി തോപ്പിൽ ചാക്കോ പോളിന്റെയും ജെസ്സി തോമസ്സിന്റെയും മകനാണ്.
പത്താം ക്ലാസ്സ് വരെ അബുദാബി ഇൻഡ്യൻ സ്കൂളിൽ പഠിച്ച പോൾ, ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിലാണ് പ്ളസ് ടു പഠനം നടത്തിയത്. പ്ളസ് ടു പഠനത്തോടൊപ്പമുണ്ടായിരുന്ന ബ്രില്ലിയന്റിന്റെ കോച്ചിംഗിലൂടെ 2020 ലെ നീറ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ ഉയർന്ന സ്കോർ നേടി ഓൾ ഇൻഡ്യാ ക്വോട്ടായിലൂടെയാണ് ഹൈദരാബാദിനടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

22 thoughts on “എം ബി ബി എസ് ഒന്നാം റാങ്ക് നേടി എരുമേലി സ്വദേശി പോൾ ചാക്കോ തോപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!