കോട്ടയത്തെ ഇരട്ടക്കൊലപാതകം : 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസ് മികവ് .22.04.25 തീയതി രാവിലെ 09.30 മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകി. ഒരു നിമിഷം പോലും വിശ്രമിക്കാതെ സൈബർ വിഭാഗം ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുമ്പ് 23.04.25 തീയതി രാവിലെ 08.30 മണിയായപ്പോൾ പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആക്കാൻ സാധിച്ചത് അന്വേഷണ മികവാണ്. അന്യസംസ്ഥാനക്കാരനായ പ്രതി അമിത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യം കാരണം ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനു ശേഷം പ്രതി വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയോളം രൂപ ഓൺലൈൻ ആയി തട്ടിയെടുത്തതിന് അറസ്റ്റിലാവുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് ഈ മാസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരണപ്പെട്ടവരോട് തനിക്കുള്ള മുൻവൈരാഗ്യം കാരണമാണ് ഇത്തരമൊരു കൊലപാതകം നടത്തിയതെന്ന് പ്രതി തന്നെ പോലീസിനോട് സമ്മതിച്ചു.തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ കോട്ടയം ഡി. വൈ. എസ്. പി. അനീഷ് കെ. ജി, കോട്ടയം വെസ്റ്റ് എസ്.എച് ഓ. പ്രശാന്ത് കുമാർ, ഈസ്റ്റ് എസ്. എച് ഓ യൂ ശ്രീജിത്ത്, ഗാന്ധിനഗർ എസ്. എച്. ഓ. ശ്രീജിത്ത് റ്റി.,എസ്.ഐ. മാരായ അനുരാജ്, വിദ്യ, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥരായ ജോർജ്, ശ്യാം, സുബിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Thanks for sharing. I read many of your blog posts, cool, your blog is very good.