പാ​തി​വി​ല ത​ട്ടി​പ്പ്: ആ​ന​ന്ദ​കു​മാ​ർ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ;ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി : പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സാ​യി​ഗ്രാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ​കു​മാ​ർ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.പാ​തി വി​ല പ​ദ്ധ​തി​യു​ടെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ ആ​ന​ന്ദ​കു​മാ​റെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. ഇ​യാ​ൾ ഒ​രു മാ​സ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 
ക​ണ്ണൂ​ര്‍ സീ​ഡ് സൊ​സൈ​റ്റി​യി​ലെ വ​നി​ത അം​ഗ​ങ്ങ​ള്‍​ക്ക് സി​എ​സ്ആ​ര്‍ ഫ​ണ്ടു​പ​യോ​ഗി​ച്ച് 50 ശ​ത​മാ​നം നി​ര​ക്കി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 2,96,40,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ക​ണ്ണൂ​ര്‍ സീ​ഡ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ​ള്ളി​ക്കു​ന്ന് എ​ട​ച്ചേ​രി മാ​ന​സം ഹൗ​സി​ല്‍ എ. ​മോ​ഹ​ന​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ആ​ന​ന്ദ​കു​മാ​ര്‍ അ​ട​ക്കം ഏ​ഴു​പേ​രെ പ്ര​തി​ക​ളാ​ക്കി ക​ണ്ണൂ​ർ ടൗ​ണ്‍ പോലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​ശ്വാ​സ വ​ഞ്ച​ന, ച​തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!