അപൂര്‍വരോഗ ചികിത്സയില്‍ പുതിയ മുന്നേറ്റവുമായി കേരളംലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം

തിരുവനന്തപുരം : സംസ്ഥാനത്ത് അപൂർവരോഗ ചികിത്സയ്ക്ക് പുതിയൊരു വഴിതുറന്നുകൊണ്ട് ഗ്രോത്ത് ഹോർമോണ്‍ (GH) ചികിത്സ സംസ്ഥാന സർക്കാരിന്റെ ‘കെയർ’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.2024 ഫെബ്രുവരിയില്‍ ആരംഭിച്ച കെയർ പദ്ധതി, അപൂർവരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ്.
ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് പ്രാധാന്യമേറിയ ചികിത്സ നല്‍കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ലക്ഷക്കണക്കിന് രൂപ ചെലവാകുന്ന ഈ ഹോർമോണ്‍ ചികിത്സ സൗജന്യമായി നല്‍കുമെന്നതാണ് പ്രധാന പ്രത്യേകത.
ഗ്രോത്ത് ഹോർമോണ്‍ – ശരീര വളർച്ചയ്ക്കാവശ്യമായ പ്രധാന ഘടകം
– പിറ്റിയൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഗ്രോത്ത് ഹോർമോണ്‍, ശരീരത്തിന്റെ വളർച്ചയും വികാസവുമെല്ലാം നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ്.- കുട്ടികളിലും കൗമാരക്കാരിലും വളർച്ചയ്ക്കും പേശികളുടെ ബലത്തിനും ഇത് നിർണായകമാണ്.- ഗ്രോത്ത് ഹോർമോണിന്റെ കുറവ് വളർച്ച മുരടലിനും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
സംസ്ഥാന സർക്കാർ അപൂർവരോഗ ചികിത്സ സൗജന്യമാക്കി കൊണ്ടുള്ള ഈ പ്രയത്‌നങ്ങള്‍ കൂടുതല്‍ രോഗികള്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്‌എടി ആശുപത്രിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്ബില്‍ 20 കുട്ടികള്‍ക്ക് ഗ്രോത്ത് ഹോർമോണ്‍ കുറവിനായുള്ള ചികിത്സ ആരംഭിച്ചു.എസ്‌എടി ആശുപത്രി സെന്റർ ഓഫ് എക്‌സലൻസ് കീഴില്‍ അപൂർവരോഗ ചികിത്സയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കി.

6 thoughts on “അപൂര്‍വരോഗ ചികിത്സയില്‍ പുതിയ മുന്നേറ്റവുമായി കേരളംലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!