അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പൻ്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ദേശീയ പാതയിൽ എളവൂർ കവലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. വാഹനമിടിച്ചിട്ട നിലയിൽ കിടന്ന ജോസഫിനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതായിരുന്നു ജോസഫ്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പൊലീസ് പറയുന്നു. അമ്മ: ഫിലോമിന.