കോട്ടയം : പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. കോട്ടയം അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമലയും മരുമകൻ മനോജുമാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യമാതാവിന്റെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോൾ ചീന്തിയതിനെ തുടർന്ന് തീ മനോജിന്റെ ദേഹത്തേക്കും പടർന്ന് പിടിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്. രണ്ടുപേരുടേയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.