രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ ,കേരളത്തിന് 3042 കോടി

ന്യൂഡൽഹി: കേരളത്തിനുള്ള റെയിൽവേ ബഡ്ജറ്റ് വിഹിതം 3042 കോടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ – നഞ്ചൻകോട് പദ്ധതി പുരോഗമിക്കുന്നുവെന്നും കേരളത്തിൽ കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും. ഇതിൽ പലതിലും ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വന്ദേഭാരത് ട്രെയിൻ സർവീസുകൾക്ക് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ ട്രെയിൻ എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകും. നൂറ് കിലോമീറ്റർ ദൂരപരിധിയിൽ ഓടുന്ന നമോ ഭാരത് ട്രെയിനുകൾ എത്തിക്കും. 100 അമൃത് ഭാരത് ട്രെയിനുകളും വരും. റെയിൽവേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി ‘,- മന്ത്രി വ്യക്തമാക്കി.രാജ്യത്ത് പുതിയതായി 1000 ഫ്ലെെഓവറുകളും അണ്ടർപാസുകളും നിർമിക്കുമെന്നും അശ്വിനി വെെഷ്ണവ് അറിയിച്ചു. 2.52 ലക്ഷം കോടി രൂപയാണ് ബഡ്ജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേയ്ക്കായി നീക്കിവച്ചത്. 17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയും നൽകിയിരുന്നു.







Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!