പണം കവരാൻ സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം;ആധാർ പുതുക്കാൻ അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസ്സേജുകൾ   ജാഗ്രത വേണമെന്ന് പോലീസ്

തിരുവനന്തപുരം
:വാട്സ്ആപ്പ്, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക് ആധാർ പുതുക്കാൻ
അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസേജിലൂടെ
പണം കവരാൻ സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ഇത്തരം മെസേജുകളിലുള്ള
ഫയലിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകുമെന്നത് ഉറപ്പ്.
ഡാർക്ക് വെബ്ബിൽ നിന്ന്
ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ
വാട്സ്ആപ്പ് നമ്പറുകളിലേക്ക് ആധാർ പുതുക്കാനായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ
പാക്കേജ് (എ.പി.കെ. ഫയൽ) അയയ്ക്കുക. പ്രത്യേകം പ്രോഗ്രാം
ചെയ്തുവച്ചിരിക്കുന്ന എ.പി.കെ. ഫയലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ
മൊബൈൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മൊബൈൽബാങ്ക് ആപ്പിലൂടെ പണം
തട്ടിപ്പുകാരുടെ പല പല അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുന്നതിലൂടെ തട്ടിപ്പ്
പൂർണ്ണമാകുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതെ ജാഗ്രത പുലർത്തേണ്ടതാണ്.സൈബർ തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ പരാതിപ്പെടുക.ആധാർ
പുതുക്കുന്നതിന് കേരളത്തിലങ്ങോളമുള്ള അക്ഷയ സെന്ററുകളിൽ മാത്രമേ
അവസരമുള്ളു ….മൊബൈലിലൂടെയോ ,മറ്റേതെങ്കിലും സംവിധാനം വഴിയോ ആധാർ
പുതുക്കാൻ സാധിക്കുകയില്ലയെന്നും ആധാർ അധികൃതരും അക്ഷയ സംരംഭകരും പറയുന്നു .

One thought on “പണം കവരാൻ സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം;ആധാർ പുതുക്കാൻ അജ്ഞാത നമ്പറിൽനിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസ്സേജുകൾ   ജാഗ്രത വേണമെന്ന് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!