തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രജിസ്റ്റർ ചെയ്ത ‘ന്യൂ തരു 2’ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനെയാണ് ജനുവരി 25 ന് പതിവ് നിരീക്ഷത്തിനിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഇൻ്റർസെപ്റ്റർ ബോട്ട് IC-309 വിഴിഞ്ഞത്ത് നിന്ന് പിടികൂടിയത്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാതെയാണ് വിഴിഞ്ഞത്ത് ഈ ബോട്ട് മത്സ്യബന്ധനം നടത്തിയത്. ഇത് കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ടിൻ്റെ (കെഎംഎഫ്ആർഎ) ലംഘനമാണ്. പ്രായ പൂർത്തിയാകാത്ത ജീവനക്കാരുൾപ്പെടെ 06 പേരെയും 200 കിലോഗ്രാം മത്സ്യവും ഉൾപ്പെട്ട മത്സ്യബന്ധന ബോട്ടും തുടർനടപടികൾക്കായി വിഴിഞ്ഞം ഫിഷറീസ് എഡിക്ക് കൈമാറി.