തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 1360 രൂപയാണ് കൂടിയത്. ഇതിനുശേഷമാണ് രണ്ടുദിവസമായി ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7140 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയിലെത്തി. വെള്ളിവിലയിലും മാറ്റമുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിവില ഒരു രൂപ കുറഞ്ഞ് 97 രൂപയായി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയായിരുന്നു.