ആലപ്പുഴ : റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്.