എരുമേലി വിമാനത്താവള പദ്ധതി പബ്ലിക് ഹിയറിങ്ങ് : പുനരധിവാസ പാക്കേജിൽ   വ്യക്തത വേണം , ആശങ്കയിൽ  സ്ഥലം നഷ്ടപ്പെടുന്നവർ

എരുമേലി : നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്
നടത്തിയ പരിസ്ഥിതി സാമൂഹിക ആഘാത പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങിൽ
പ്രദേശവാസികൾ ആശങ്കയിൽ  . . വെള്ളിയാഴ്ച രാവിലെ പത്തിന് എരുമേലി അസംപ്ഷൻ
ഫൊറോന പള്ളി ഹാളിൽ  ഹിയറിങ് നടന്നത് . പദ്ധതിക്ക് സ്ഥലം നൽകേണ്ടി വരുന്ന
കുടുംബങ്ങളാണ് ഏറെയും പങ്കെടുത്തത്.ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പ​ദ്ധ​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നാ​ടി​ന്‍റെ സ​മ്പൂ​ർ​ണ വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യെ ത​കി​ടം മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു.വി​മാ​ന​ത്താ​വ​ള​ത്തി​ന് ആ​വ​ശ്യ​ത്തി​ലേ​റെ സ്ഥ​ലം ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ ഉ​ണ്ടെ​ന്നി​രി​ക്കെ പ​രി​സ​ര​വാ​സി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ച് എ​ല്ലാ സ്ഥ​ല​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​ന്ന നീ​ക്കം ദു​രൂ​ഹ​ത സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​ർ​ദി​ഷ്‌​ട പ​ദ്ധ​തി ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​മാ​ണെ​ന്നും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സം​ഭ​വി​ച്ച പോ​ലെ വ​ൻ ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് ഹിയറിങ്ങിൽ നാട്ടുകാർ ആക്ഷേപങ്ങൾ ഉന്നയിച്ചു. ഇതിന്
മറുപടി നൽകി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
പ്രസംഗിച്ചപ്പോൾ നാട്ടുകാരിൽ ഒരു സംഘം പേർ ഇത് തടസപ്പെടുത്താൻ ശ്രമിച്ചു.
ജനപ്രതിനിധികൾ മറുപടി പറയേണ്ടെന്ന നിലപാടിലായിരുന്നു നാട്ടുകാരിൽ ചിലർ.
പ്രസംഗം പൂർത്തിയാക്കാതെ ഒടുവിൽ എംഎൽഎ വേദി വിട്ടിറങ്ങിപ്പോകുകയായിരുന്നു .

10 thoughts on “എരുമേലി വിമാനത്താവള പദ്ധതി പബ്ലിക് ഹിയറിങ്ങ് : പുനരധിവാസ പാക്കേജിൽ   വ്യക്തത വേണം , ആശങ്കയിൽ  സ്ഥലം നഷ്ടപ്പെടുന്നവർ

  1. It’s crucial that the rehabilitation package offers genuine clarity and fair compensation. The concerns of those losing land must be addressed transparently and equitably for this project to move forward successfully.

  2. Новые актуальные промокод iherb promo для выгодных покупок! Скидки на витамины, БАДы, косметику и товары для здоровья. Экономьте до 30% на заказах, используйте проверенные купоны и наслаждайтесь выгодным шопингом.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!