പാൻ 2.0 പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2024 നവംബർ 25ആദായനികുതി
വകുപ്പിന്റെ പാൻ 2.0 (PAN 2.0) പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര
മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.പാൻ 2.0 പദ്ധതിയുടെ സാമ്പത്തിക ഉൾപ്പടുത്തൽ 1435 കോടി രൂപയായിരിക്കും.പാൻ
2.0 പദ്ധതി നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യ
അട‌ിസ്ഥാനമാക്കിയുള്ള പരിവർത്തനം പ്രാപ്തമാക്കുന്നു. ഇനിപ്പറയുന്നവ
ഉൾപ്പെടെയുള്ള ഗണ്യമായ നേട്ടങ്ങളുമുണ്ട്:i.                 മെച്ചപ്പെട്ട ഗുണനിലവാരത്തോടെ സുഗമമായ പ്രവേശനവും വേഗത്തിലുള്ള സേവനവിതരണവുംii.               വസ്തുതയുടെയും ഡേറ്റ സ്ഥിരതയുടെയും ഏക ഉറവിടംiii.             പരിസ്ഥിതിസൗഹൃദ പ്രക്രിയകളും ചെലവു കാര്യക്ഷമമാക്കലുംiv.            കൂടുതൽ ഊർജസ്വലതയ്ക്കായി അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയും മെച്ചപ്പെട്ട വിനിയോഗവുംനികുതിദായകരുടെ
മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവത്തിനായി പാൻ/ടാൻ സേവനങ്ങളുടെ
സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനത്തിലൂടെ നികുതിദായക രജിസ്ട്രേഷൻ
സേവനങ്ങളുടെ ഇടപാടുപ്രക്രിയകൾ പുനഃക്രമീകരിക്കുന്നതിനുള്ള ഇ-ഗവേണൻസ്
പദ്ധതിയാണ് പാൻ 2.0 പദ്ധതി. ഇത് കോർ, നോൺ-കോർ പാൻ/ടാൻ പ്രവർത്തനങ്ങളും പാൻ
മൂല്യനിർണയ സേവനവും ഏകീകരിക്കുന്ന നിലവിലെ പാൻ/ടാൻ 1.0 ആവാസവ്യവസ്ഥയുടെ
നവീകരണമായിരിക്കും.നിർദിഷ്‌ട ഗവണ്മെന്റ്
ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പൊതുവായ തിരിച്ചറിയൽ
സംവിധാനമായി പാൻ ഉപയോഗിക്കുന്നത് പ്രാപ്‌തമാക്കുന്നതിലൂടെ ഡിജിറ്റൽ
ഇന്ത്യയിൽ അധിഷ്ഠിതമായ ഗവൺമെന്റിന്റെ കാഴ്ചപ്പാടുമായി പാൻ 2.0 പദ്ധതി
പ്രോജക്റ്റ് ചേർന്നു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!