ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകൾക്ക് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.തിരുക്കർമ്മങ്ങൾക്ക് വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായി. മെത്രാൻമാരും വൈദികരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയിൽ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ചെയ്തു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹ സന്ദേശം നല്‍കും. തുടർന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.