ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 40.10 ലക്ഷം രൂപ അനുവദിച്ചു

എരുമേലി :

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് വേണ്ടി വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് മുഖേന 40.10 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു . താഴെപ്പറയുന്ന പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

1. എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വലിയ തോട്ടിലെയും ചെക്ക് ഡാമിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ- 2.70 ലക്ഷം

2. അഴുതക്കടവിൽ തീർത്ഥാടകരുടെ സ്നാനത്തിനും മറ്റും ജലസംഭരണത്തിനായി താൽക്കാലിക ബണ്ട് നിർമ്മാണം -4.10 ലക്ഷം

3. എരുമേലി തോട്ടിൽ താൽക്കാലിക ബണ്ട് നിർമ്മാണം -3.80 ലക്ഷം

4. കണമല ഭാഗത്ത് പമ്പാനദിയിൽ താൽക്കാലിക ബണ്ട് നിർമ്മാണം- 8.70.ലക്ഷം

5. കൊരട്ടി പാലത്തിനു സമീപം താൽക്കാലിക ബണ്ട് നിർമ്മാണം- 5.30 ലക്ഷം

6. ഓരുങ്കൽ കടവിൽ താൽക്കാലിക ബണ്ട് നിർമ്മാണം- 6.50 ലക്ഷം

7. എരുമേലി വലിയ തോട്ടിൽ ദേവസ്വം പാർക്കിംഗ് ഗ്രൗണ്ട് ഭാഗത്ത് വലിയ തോടിന് സംരക്ഷണഭിത്തി നിർമ്മാണം – 9 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!