കോ​ട്ട​യം   പാക്കാനത്ത്   ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം; അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു   : വിറങ്ങലിച്ചു നാട്.

എരുമേലി : മു​ണ്ട​ക്ക​യ​ത്ത് ക​ട​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. മു​ണ്ട​ക്ക​യം പാ​ക്കാ​നം കാ​വ​നാ​ല്‍ നാ​രാ​യ​ണ​ന്‍റെ മ​ക​ള്‍ ത​ങ്ക​മ്മ (66) ആ​ണ് മ​രി​ച്ച​ത്. ത​ങ്ക​മ്മ​യു​ടെ അ​മ്മ കു​ഞ്ഞി​പ്പെ​ണ്ണ് വെ​ളു​പ്പി​നെ മ​രി​ച്ചി​രു​ന്നു.

വ​നാ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള കു​രു​മു​ള​ക് വ​ള്ളി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ട​ന്ന​ല്‍ കൂ​ട്ടി​ല്‍ നി​ന്നാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് നേ​രെ ക​ട​ന്ന​ല്‍​ക്കൂ​ട്ടം ഇ​ള​കി​വ​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​മ്മ​യെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്ന​ല്‍​ കു​ത്തേ​റ്റ് ത​ങ്ക​മ്മ​യു​ടെ സ​ഹോ​ദ​ര​നും, അ​യ​ല്‍​വാ​സി​യും ചി​കി​ത്സ​യി​ലാ​ണ്   മുണ്ടക്കയം – എരുമേലി പഞ്ചായത്ത്‌ അതിർത്തിയിലാണ്  പാക്കാനത്ത് വയോധികയായ അമ്മയും മകളും കടന്നൽ ആക്രമണത്തിൽ ദാരുണമായി മരിച്ചത് അറിഞ്ഞ് ദുഃഖാർത്തരായി നാട്ടുകാർ. ഇന്നലെ ആണ് നടുക്കം നിറച്ച സംഭവം. വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ ആണ് എത്തിയത്. 110 വയസുള്ള പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണ്, മകൾ തങ്കമ്മ (66) എന്നിവർ ആണ് കടന്നൽ കുത്തേറ്റ് അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മരണപ്പെട്ടത്. ഇവർക്കൊപ്പം ബന്ധുക്കളായ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു. ഇവർ ആശുപത്രിയിൽ അപകട നില തരണം ചെയ്തു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പറമ്പിൽ കുരുമുളക് പറിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കടന്നൽ ആക്രമണം ഉണ്ടായത്. കൂട് ഇളകി താഴെ വീണ നൂറുകണക്കിന് കടന്നൽ ഈച്ചകൾ തെരുതെരെ പറന്ന് ഇവരെ കുത്തി ആക്രമിക്കുകയായിരുന്നു. രക്ഷപെടാൻ നെട്ടോട്ടം ഓടി കുഴഞ്ഞു വീഴുകയായിരുന്ന ഇവർ പരിക്ക് ഏറ്റ് അവശ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിപെണ്ണും മകൾ തങ്കമ്മയും മരണപ്പെട്ടിരുന്നു. മുണ്ടക്കയം, എരുമേലി പോലിസ്, ജനപ്രതിനിധികൾ തുടങ്ങിയവർ എത്തിയിരുന്നു.
ചിത്രങ്ങൾ.
കുഞ്ഞിപ്പെണ്ണ്, മകൾ തങ്കമ്മ.

One thought on “കോ​ട്ട​യം   പാക്കാനത്ത്   ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം; അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു   : വിറങ്ങലിച്ചു നാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!