കൊച്ചി : പന്തീരങ്കാവില്‍ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി പിന്‍മാറിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരിയും ഭര്‍ത്താവും കേസ് റദ്ദാക്കണമെന്ന് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍, പരാതി ഇല്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തില്‍ കോടതി കേസ് റദ്ദാക്കുകയായിരുന്നു.
പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഭര്‍തൃവീട്ടിലെത്തുമ്പോഴാണ് യുവതി ക്രൂരമായ മര്‍ദനത്തിനിരയായ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി.കേസ് വന്നതോടെ ഭര്‍ത്താവ് രാഹുല്‍ ജര്‍മനിയിലേക്ക് മുങ്ങി. പിന്നീട് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും കാണിച്ച് യുവതി രംഗത്തെത്തുകയായിരുന്നു.
bodybuilding enhancers
References:
Steroid Like Supplements 2015 (https://Panoptikon.Org/User/Closetsize95/)