കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇപിഎഫ്ഒ  ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : 2024 ഒക്‌ടോബര്‍ 20തിരുവനന്തപുരത്തെത്തിയ
കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി  ഡോ. മൻസുഖ് മാണ്ഡവ്യ
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇപിഎഫ്ഒ) പട്ടത്തെ സോണൽ ഓഫീസ് 
സന്ദർശിച്ചു.സന്ദർശന വേളയിൽ  കേരളത്തിലെ ഇപിഎഫ്ഒ, ഇഎസ്ഐസി, സിഎൽസി എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി ശ്രീ. മൻസുഖ് മാണ്ഡവ്യ ആശയവിനിമയം നടത്തി. ഇപിഎഫ്ഒ, ഇഎസ്ഐസി, സിഎൽസി എന്നിവയുടെ ഓഫീസുകളുടെ പ്രവർത്തനം കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ഇപിഎഫ്ഒയുടെ ഐടി സംവിധാനം കൂടുതൽ ശക്തവും
ലോകത്തിലെ ഏറ്റവും മികച്ചതുമായി താരതമ്യപ്പെടുത്താവുന്നതുമാക്കേണ്ടതിൻ്റെ
ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. സാമൂഹ്യ സുരക്ഷാ കവറേജ്
വർദ്ധിപ്പിക്കേണ്ടതിൻ്റെയും ഇ പി എഫ് ഒ വരിക്കാർക്ക് മികച്ച സേവനങ്ങൾ
നൽകേണ്ടതിൻ്റെയും ആവശ്യകത ശ്രീ. മൻസുഖ് മാണ്ഡവ്യ  ഊന്നിപ്പറഞ്ഞു. ലൈഫ് സർട്ടിഫിക്കറ്റ് ശേഖരിക്കാൻ മൈ ഭാരതിൻ്റെ വോളണ്ടിയർമാരുടെ സേവനം ഉപയോഗിക്കാമെന്ന്  മന്ത്രി നിർദ്ദേശിച്ചു.ഇഎസ്ഐ
ഡിസ്പെൻസറികൾ സന്ദർശിക്കാതെ തന്നെ ഓൺലൈൻ ക്ലെയിം ഫയലിംഗ് സംവിധാനം വഴി
സിക്ക് ലീവ്  പോലുള്ള ആനുകൂല്യങ്ങൾ ഇഎസ്ഐയുടെ ഇൻഷ്വർ ചെയ്ത വ്യക്തികൾക്കും
ലഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.യോഗത്തിൽ അഡീ. സെൻട്രൽ പി
എഫ് കമ്മീഷണർ ശ്രീ. മുകേഷ് കുമാർ, റീജിയണൽ ഡയറക്ടർ (ഐ/സി), ശ്രീ. എസ്.
ശങ്കർ,  റീജിയണൽ ലേബർ കമ്മീഷണർ രോഹിത് മണി തിവാരി, കേരളത്തിലെ തൊഴിൽ
മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!