ഇടത്താവളങ്ങളിലെ അക്ഷയ സെന്ററുകളിൽ വെർച്വൽ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കും :ദേവസ്വം മന്ത്രി വി.എൻ.വാസവൻ

കോട്ടയം:
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയ
സെന്ററുകളിൽ വെർച്വൽ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കുമെന്നും ദേവസ്വം
മന്ത്രി വി.എൻ.വാസവൻ. വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്യാൻ ഒരു ദിവസം
80,000 പേർക്കാണ് അനുവാദം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നവരുടെ
കണക്ക് തിരഞ്ഞെടുത്ത ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിൽ അറിയാൻ കഴിയും.
80,000 പേർ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ ശേഷിക്കുന്ന ആളുകളുടെ ഒഴിവിലേക്ക്
അക്ഷയ കേന്ദ്രം വഴി ബുക്ക് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. പ്രകോപനമോ വാശിയോ
ഈ വിഷയത്തിൽ സർക്കാരിനില്ല. ഭക്തജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും
മന്ത്രി വ്യക്തമാക്കി.ഭക്തർ
തിരിച്ചറിയൽ രേഖകൾ നൽകിയാൽ ഇടത്താവളങ്ങളിൽവച്ചു തന്നെ രേഖകൾ പരിശോധിച്ച്
ബുക്കിങിനു കഴിയും. വെർച്വൽ ബുക്കിങാണ് ചെയ്യാൻ കഴിയുക. ശബരിമലയിൽ
എത്തിയശേഷം സ്പോട്ട് ബുക്കിങ് അനുവദിക്കില്ല. ഭക്തർ രേഖയില്ലാതെ ശബരിമലയിൽ
വന്ന് അപകടം ഉണ്ടായാൽ അവരെ രക്ഷിക്കാൻ കഴിയില്ല. മുൻപ് അത്തരം അനുഭവം
ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കുന്നത്അക്ഷയ
കേന്ദ്രങ്ങളിൽ  ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും.മാല ഇട്ടു വരുന്ന ആരെയും
തിരിച്ചയക്കില്ല.ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. ഭക്തജനങ്ങളെ ചില
രാഷ്ട്രീയ കക്ഷികൾ തെ​റ്റിദ്ധരിപ്പിക്കുകയാണ്. അത് ജനങ്ങൾ
തിരിച്ചറിയും.രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും.കലാപത്തിനുള്ള
സാദ്ധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ശബരിമല
ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കരുതെന്ന് സർക്കാരിനെ
അറിയിക്കാൻ കഴിഞ്ഞദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവലോകന
യോഗം തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രി പങ്കെടുക്കുന്ന അടുത്ത അവലോകന
യോഗത്തിൽ സ്പോട്ട്ബുക്കിംഗ് കൂടി അനുവദിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ്
സൂചന.ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന്
ഇടയാക്കിയ സാഹചര്യത്തിലാണിത്.

error: Content is protected !!