റാന്നിയിൽ സപ്ലൈകോ ഓണഫെയറിനു തുടക്കമായി ;ഇന്നുമുതൽ സെപ്റ്റംബർ 14 വരെ 

റാന്നി :മലയാളിയുടെ ദേശീയആഘോഷമായ  ഓണക്കാലം സുഭിക്ഷമാക്കാനാണ്  സപ്ലൈകോ ഓണം മേള  ഒരുങ്ങിയിരിക്കുന്നതെന്ന് അഡ്വ പ്രമോദ് നാരായണൻ എം എൽ എ അഭിപ്രായപ്പെട്ടു . വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ സജീവമാകുകയാണ്‌. സപ്ലൈകോ,ഓണം ഫെയർ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സുപ്പെർമാർക്കറ്റിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ . കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ഇവിടെനിന്ന്‌ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു .പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ആദ്യ വില്പന നിർവഹിച്ചു .വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു .. 13 സബ്സിഡി ഇനങ്ങളും പച്ചക്കറി, മിൽമ കൗണ്ടറുകളും ഫെയറിലുണ്ടാകും. നെയ്യ്, തേൻ, കറിമസാലകൾ, സോപ്പുപൊടികൾ തുടങ്ങിയവയ്‌ക്ക്‌ 45 ശതമാനംവരെ വിലക്കുറവുണ്ടാകും. ശബരിയുടെ ആറ് ഉൽപ്പന്നങ്ങളടങ്ങിയ 255 രൂപ വരുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് 189 രൂപയ്ക്ക് ലഭിക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു .

error: Content is protected !!