എരുമേലി :ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും പ്രായം കുറഞ്ഞ പോസ്റ്റൽ അക്കൗണ്ടിനും പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന അക്കൗണ്ടിനും ഉടമയായി മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശിനി അളകനന്ദ ദേവിരാജ് . എൻ സി പി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജിന്റെയും ദിവ്യ ഉണ്ണിരാജിന്റെയും മകളായ 40 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞാണ് അളകനന്ദ ദേവിരാജ്.എരുമേലി അക്ഷയ സെന്ററിൽ എത്തി കഴിഞ്ഞ ദിവസം അളകനന്ദ ആധാർ കാർഡ് എടുത്തിരുന്നു .ഉറക്കത്തിലേക്ക് ആണ്ടുപോകുന്ന കുഞ്ഞിനെ അച്ഛനും അമ്മയും നന്നേ പണിപ്പെട്ടാണ് ഉണർത്തി ആധാർ കാർഡ് ഫോട്ടോ എടുക്കുന്നതിന് സാധിച്ചത് . ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ്റെ കീഴിലുള്ള മുക്കുട്ടുതറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ജോസ് ,അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ രമ്യ വേണുഗോപാൽ , എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മാൻ മോഹനനിൽ നിന്നുമാണ് അളകനന്ദ ഉണ്ണിരാജ് അക്കൗണ്ട് സ്വീകരിച്ചത് .
അറിയാം …… സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീമിനെ ……ഏറ്റവും കുറഞ്ഞ നിക്ഷേപം ₹ 250/- ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപം ₹ 1.5 ലക്ഷം.
ഒരു പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നത് വരെ അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാം.
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.
പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം.
വിദ്യാഭ്യാസച്ചെലവുകൾ നിറവേറ്റുന്നതിനായി അക്കൗണ്ട് ഉടമയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം പിൻവലിക്കൽ അനുവദിക്കും.
18 വയസ്സ് തികയുന്ന പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാൽ അക്കൗണ്ട് അകാലത്തിൽ അവസാനിപ്പിക്കാം.
ഒരു പോസ്റ്റ് ഓഫീസിൽ/ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ഇന്ത്യയിൽ എവിടെയും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം.
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി പൂർത്തിയാകും.
ഐ.ടി.ആക്ടിൻ്റെ സെക്ഷൻ.80-സി പ്രകാരം ഡിപ്പോസിറ്റ് കിഴിവിന് യോഗ്യമാണ്.
ഐ.ടി. ആക്ടിലെ സെക്ഷൻ -10 പ്രകാരം അക്കൗണ്ടിൽ ലഭിക്കുന്ന പലിശ ആദായനികുതിയിൽ നിന്ന് സൗജന്യമാണ്.