വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: ഓണ്‍ലൈന്‍ മുഖേന വാങ്ങിയ റോബോട്ടിക് വാക്വം ക്ലീനറിന്റെ തകരാര്‍
പരിഹരിച്ചുനല്‍കാത്ത കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്
ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കോട്ടയം ദേവലോകം ഇഞ്ചക്കാട്ട്
ജോര്‍ജ് തോമസ് 2022 ഫെബ്രുവരിയിലാണ് 22990 രൂപ നല്‍കി നാസികിലെ മെക്ടേണിംഗ്
ഈസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന്  വാക്വം
ക്ലീനര്‍ വാങ്ങിയത്. 2025 ഓഗസ്റ്റില്‍ തകരാറിലായതിനേത്തുടര്‍ന്ന്
റിപ്പയറിങിന് നല്‍കി. വാറന്റി പീരിഡ് ആയിരുന്നിട്ടും ബാറ്ററി
മാറ്റിവെക്കുന്നതിന് കമ്പനി 3540 രൂപ വാങ്ങി. മുകള്‍ ഭാഗം
പൊട്ടിയതുള്‍പ്പെടെയുള്ള തകരാറുകളോടെയാണ്് തിരിച്ചുകിട്ടിയത്.  ഇവ
പരിഹരിച്ചു നല്‍കാത്തതിനേത്തുടര്‍ന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ കോടതിയെ
സമീപിക്കുകയായിരുന്നു. നഷ്ട പരിഹാരത്തിനൊപ്പം യന്ത്രത്തിന്റെ വിലയും
കോടതിച്ചെലവിനത്തില്‍ അയ്യായിരം രൂപയും നല്‍കണമെന്നാണ് അഡ്വ. വി.എസ്.
മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍
അംഗങ്ങളുമായുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!