കോട്ടയം: അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്കും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്കും ഇന്നു (മാർച്ച് 31, ചൊവ്വാഴ്ച ) മുതൽ തപാൽ വോട്ടു ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് മാർച്ച് 31, ഏപ്രിൽ ഒന്ന്, നാല്, ആറ് തിയതികളിലും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്ക് മാർച്ച് 31, ഏപ്രിൽ ഒന്ന്, നാല്, ആറ്, ഏഴ്, എട്ട് തിയതികളിലും നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് സമയം.

പോലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സേവനങ്ങൾ, ഹെൽത്ത് സർവീസ്, വനം ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, തപാൽ, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസർവീസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഫോം 12 ഡി വഴി അപേക്ഷിച്ചവർക്ക് തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റൽ വോട്ടിംഗ് സെൻററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം.നിയോജക മണ്ഡലങ്ങളിലെ പി.വി.സികൾ……….പാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാകടുത്തുരുത്തി- സെൻറ് വിൻസെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.വൈക്കം-സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്., വൈക്കം.ഏറ്റുമാനൂർ-സെൻറ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴകോട്ടയം- സി.എം.എസ്. കോളജ് കോട്ടയംപുതുപ്പള്ളി- ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളിചങ്ങനാശേരി- എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരികാഞ്ഞിരപ്പള്ളി-സെൻറ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളിപൂഞ്ഞാർ-സെൻറ് ജോർജ് കോളേജ്, അരുവിത്തുറ.പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരിൽ ഫോം 12 വഴി അപേക്ഷ നൽകിയിട്ടുളളവർക്ക് അതതു നിയോജകമണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകളിൽ മാർച്ച് 31, ഏപ്രിൽ 1,4,6,7, തിയതികളിൽ (വി.എഫ്.സി.) വോട്ട് ചെയ്യാം. ഈ ദിവസങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്ക് ഏപ്രിൽ എട്ടിന് അതത് നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിലും വോട്ട് ചെയ്യാം.നിയോജക മണ്ഡലങ്ങളിലെ വി.എഫ്.സികൾപാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാകടുത്തുരുത്തി- സെൻറ് വിൻസെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.വൈക്കം-സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, വൈക്കം.ഏറ്റുമാനൂർ-കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മാന്നാനംകോട്ടയം- സി.എം.എസ്. കോളജ് കോട്ടയംപുതുപ്പള്ളി- ബസേലിയോസ് കോളജ്, കോട്ടയംചങ്ങനാശേരി- എസ്.എച്ച്. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരികാഞ്ഞിരപ്പള്ളി-സെൻറ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളിപൂഞ്ഞാർ-സെൻറ് ജോർജ് കോളേജ്, അരുവിത്തുറ.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള ജില്ലയിലെ മറ്റു വിഭാഗക്കാർക്ക് (നോൺ പോളിംഗ് ഒഫീഷ്യൽസ്) കോട്ടയം സി.എം.എസ്. കോളജിലെ ഡെസിഗ്‌നേറ്റഡ് വി.എഫ്.സിയിലാണ് വോട്ട്. അവശ്യ സർവീസിൽ ഉൾപ്പെട്ട എന്നാൽ ഫോം 12 വഴി അപേക്ഷ നൽകിയിട്ടുള്ള പോലീസ്, എക്സൈസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ, റിട്ടേണിംഗ് ഓഫീസർ/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ സ്റ്റാഫ്, നോഡൽ ഓഫീസർ ടീം, ഡ്രെവർമാർ, വീഡിയോഗ്രാഫർമാർ എന്നിവർക്ക് ഈ കേന്ദ്രത്തിൽ വോട്ട് ചെയ്യാം.തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളിൽ തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് റിട്ടേണിംഗ് ഓഫീസർമാർ നൽകുന്ന ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി.) ഉപയോഗിച്ചു വോട്ടിംഗ് ദിവസം അതത് നിയോജകമണ്ഡലങ്ങളിലെ ബൂത്തിൽ വോട്ട് ചെയ്യാം.