പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.
പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യടനം നാളെ രാവിലെ 7. 30ന് പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലം മഠം ഭാഗത്ത് ആരംഭിച്ച് പൂഞ്ഞാർ, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് ഈരാറ്റുപേട്ട നഗരസഭയിലെത്തി രാത്രി 8 മണിക്ക് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിക്കും. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ പര്യടന പരിപാടി പെരുനിലം മഠം ഭാഗത്ത് ഉദ്ഘാടനം ചെയ്യും. വളരെ വലിയ തോതിലുള്ള പ്രചാരണ പരിപാടികളാണ് എൽഡിഎഫ് തയ്യാറാക്കിയിട്ടുള്ളത്.

