കോട്ടയം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇത്തവണയും പാലായിൽ തന്നെ ജനവിധി തേടും. കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ. മാണി മത്സരരംഗത്തിറങ്ങുന്നത്.
ഇടുക്കിയിൽ കേരള കോൺഗ്രസ് എം സിറ്റിംഗ് എംഎൽഎയും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജ്, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാലക്കുടിയിൽ അഡ്വ. ബിജു ചിറയത്ത്, റാന്നിയിൽ പ്രമോദ് നാരായണൻ, തൊടുപുഴയിൽ സിറിയക് ചാഴിക്കാടൻ, പിറവത്ത് സാബു കെ ജേക്കബ്, ഇരിക്കൂർ മണ്ഡലത്തിൽ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയിൽ നിർമല ജിമ്മി, പെരുമ്പാവൂരിൽ ബേസിൽ പോൾ എന്നിവരാണ് മത്സരിക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് മറുപടി നൽകാനാണ് ജോസ് കെ. മാണി ഇത്തവണ ഒരുങ്ങുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ പാലായിൽ ഇത്തവണ വൻ വിജയം നേടാൻ കഴിയുമെന്നാണ് എൽഡിഎഫിന്റെയും കേരള കോൺഗ്രസ് എമ്മിന്റെയും പ്രതീക്ഷ.


Situs Togel