അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ചം പ​ക​രു​ന്ന ദീ​പ​ങ്ങ​ള്‍:മാ​ര്‍ ജോ​സ് പു​ളി​ക്കല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം പ​ക​രു​ന്ന ദീ​പ​ങ്ങ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ന​ല്‍​കി.രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച്പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡോ​മി​നി​ക് അ​യ​ലൂ​പ്പ​റ​മ്പി​ല്‍, ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി. ​ജീ​മോ​ന്‍ ജേ​ക്ക​ബ്, അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു, സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ജെ. തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​നി​ധി മേ​ഴ്‌​സി ജോ​ണ്‍, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​തി​നി​ധി കെ.​എം. ജോ​ര്‍​ജു​കു​ട്ടി, പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​തി​നി​ധി ജോ​ളി തോ​മ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജോ​ജോ ജെ. ​മോ​ളോ​പ്പ​റ​മ്പി​ല്‍, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി പി.​ജെ. ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!