പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ന് പു​തി​യ നി​യ​ന്ത്ര​ണം: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ‌ ബു​ക്കിം​ഗ് കാ​ലാ​വ​ധി 45 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ട് സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ലു​ള്ള ചു​രു​ങ്ങി​യ കാ​ലാ​വ​ധി നി​ല​വി​ലു​ള്ള 25
ദി​വ​സ​ത്തി​ൽ നി​ന്നും 45 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി. പു​തി​യ 45 ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം നി​ല​വി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മാ​കു​ക.
ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള 25 ദി​വ​സ​ത്തെ കാ​ലാ​വ​ധി ത​ന്നെ തു​ട​രും.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം മൂ​ലം ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​തും വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ കു​റ​വു​മാ​ണ് ഇ​ത്ത​ര​മൊ​രു ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്.
പാ​ച​ക​വാ​ത​ക ക്ഷാ​മം മു​ത​ലെ​ടു​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ൾ അ​മി​ത​വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​ച​ക​വാ​ത​ക​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്ത്
പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ത​ര​ണ​ത്തി​ൽ ത​ട​സ​മി​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ ശേ​ഖ​രം ഉ​ണ്ടെ​ന്നും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!