വികസിത് ഭാരത് യൂത്ത് പാർലമെൻ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ നാരീശക്തി

തിരുവനന്തപുരം : 11 മാർച്ച്‌  2026

വികസിത
ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര
യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിച്ച വികസിത് ഭാരത് യൂത്ത്
പാർലമെന്റിന്റെ സംസ്ഥാന തല മത്സരത്തിൽ അലീഷ അനിൽ കോഴിക്കോട് (ഒന്നാം
സ്ഥാനം), ശിവാനി എം, കോഴിക്കോട് (രണ്ടാം സ്ഥാനം), ദേവിക കെ കണ്ണൂർ (മൂന്നാം
സ്ഥാനം) എന്നിവർ വിജയികളായി. വിജയികൾക്ക് കേരള ഗവർണ്ണർ ശ്രീ രാജേന്ദ്ര
വിശ്വനാഥ് അർലേക്കർ സമ്മാനദാനം നിർവഹിച്ചു. ലോക് ഭവനിൽ നടന്ന സമ്മാനദാന
ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരള
യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ, മൈ
ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽ കുമാർ എന്നിവരും സംബന്ധിച്ചു.തിരുവനന്തപുരം
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല മത്സരം പ്രൊഫ. (ഡോ.)
മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പിഐബി കേരള ലക്ഷദ്വീപ്
അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി അധ്യക്ഷത വഹിച്ചു. മൈ ഭാരത്
സ്റ്റേറ്റ് ഡയറക്ടർ ശ്രീ എം അനിൽ കുമാർ, സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
റീജിയണൽ ഡയറക്ടർ ശ്രീ ശരത് ചന്ദ്ര യാദവ്, നാഷണൽ സർവീസ് സ്കീം റീജിയണൽ
ഡയറക്ടർ ശ്രീ. വൈ എം ഉപ്പിൻ, ജില്ലാ യൂത്ത് ഓഫീസർ ശ്രീ  സന്ദീപ് കൃഷ്ണൻ പി
എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ
14 ജില്ലകളിൽ നടന്ന ജില്ലാ തല മത്സരത്തിൽ നിന്നും വിജയിച്ച 5 പേർ വീതമാണ്
സംസ്ഥാന തല മത്സരത്തിൽ മാറ്റുരച്ചത്. മാർച്ച് അവസാനവാരം ഡൽഹിയിലെ
പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ കേരളത്തെ
പ്രതിനിധീകരിച്ച് വിജയികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!