എരുമേലി ;എൽ ഡി എഫ് സർക്കാർ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിളിച്ചറിയിച്ച് അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ നയിക്കുന്ന വികസന ജാഥയ്ക്ക് നാടെങ്ങും വൻ വരവേല്പ്.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തിക്കോയിൽ നിന്നുമാരംഭിച്ച ജാഥയ്ക്ക് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേ കര, പാതാമ്പുഴ. കൂട്ടിക്കൽ എന്നിവിടങ്ങളിലെ സ്വികരണങ്ങൾ ഏറ്റുവാങ്ങി ഏന്തയാറിൽ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. വിവിധ സ്വികരണ കേന്ദ്രങ്ങളിൽ ജോയി ജോർജ്, രമാമോഹൻ, പി എസ് സുനിൽ, എം ജി ശേഖരൻ, അഡ്വ:സാജൻ കുന്നത്ത്, ജോസുകുട്ടി, ബിജോ ജോസഫ്, റഫീഖ് പട്ടരു പറമ്പിൽ, പി കെ സണ്ണി, പി എസ് സജിമോൻ, എം എസ് മണിയൻ എന്നിവർ സംസാരിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പനക്കച്ചിറ ,നാലിന് കോരുത്തോട്, 4.30ന് മുക്കുട്ടു തറ, 5.30ന് എരുമേലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 6.30 ന് ചേനപ്പാടിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.ഞായറാ’ഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നം, നാലിന് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തൻചന്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേര oആറിന് പുഞ്ചവയലിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം മുൻ നിയമസഭാംഗം ഇ എസ് ബിജിമോൾ ഉൽഘാടനം ചെയ്യും
