ഗൾഫ് മേഖലയിലെ നോർക്ക  കൂട്ടായ്മകളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ

*നോർക്ക ഹെൽപ്പ് ഡെസ്‌ക്കിൽ ലഭിച്ചത്  787  കോളുകൾപശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകളിൽ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ സജ്ജമായി. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്നതാണ് കൂട്ടായ്മകൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേർന്നിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ  എന്നിവ നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജിയണൽ വിജിലൻസ് കോർഡിനേഷൻ ടീമും, ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആറ് നോർക്ക  കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോർക്ക ഹെൽപ്പ് ഡെസ്‌ക്, ഡൽഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്‌ക്, നോർക്ക സെന്റർ കൺട്രോൾ റൂം എന്നിവിടങ്ങളിൽ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.നോർക്ക  സഹായ കൂട്ടായ്മകൾയു.എ.ഇ (UAE) ഷിജു ബഷീർ – ദുബായ് – +971 55 5712550 നൗഫൽ പട്ടാമ്പി – ദുബായ് – +971 56 9978452 മുഹമ്മദ് റാഫി – ദുബായ് – +971 50 4558100 കൃഷ്ണകുമാർ – അബുദാബി – +971 56 4019318 മനോജ് – അബുദാബി – +971 50 6914501 ഇബ്രാഹിം അംബിക്കാന – ഷാർജ – +971 56 1140607 ശ്രീപ്രകാശ് – ഷാർജ – +971 50 7945948 പോൾ ടി ജോസഫ് – ദുബായ് –  +97155 5584700 മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729ഒമാൻ (Oman) സുനിൽ കുമാർ – +968 96676406 അനു ചന്ദ്രൻ – +968 92060939 സന്തോഷ് കുമാർ – +968 92338105 വിൽസൺ ജോർജ് – +968 99241140 എ.കെ. പവിത്രൻ (സലാല) – +968 9967 1062 അമ്പു മയിൽ (സലാല) – +968 95220518ബഹ്‌റൈൻ (Bahrain) പി.വി. രാധാകൃഷ്ണ പിള്ള – +973 3969 1590 പി. സുബൈർ – +973 3968 2974 സഖറിയ – +973 3982 7543 സഞ്ജിത് – +973 3612 9714 കെ.ടി. സലിം – +973 3375 0999 സുധീർ തിരുനില്ലത്ത് – +973 3946 1746ഖത്തർ (Qatar)ഷംസീർ അരിക്കുളം – +974 55978668ഇ. എം. സുധീർ – +974 5585 9609സബിത് സഹീർ – +974 3316 3774ഓമനക്കുട്ടൻ – +974 5003 5901എ. സുനിൽ കുമാർ – +974 6668 3986കുവൈത്ത് (Kuwait) സജി ജെ – +965 99122984 ടി.വി. ഹിക്മത് – +965 6776 5810 ജിതിൻ പ്രകാശ് – +965 9720 1260 മണിക്കുട്ടൻ ഇടക്കാട്ട് – +965 558 31679 സത്താർ കുന്നിൽ – +965 6688 2499സൗദി അറേബ്യ (Saudi Arabia)റിയാദ് (Riyadh)സുരേഷ് കണ്ണപുരം – +966 50287 8719ഷിഹാബ് കൊട്ടുകാട് – +966 56419 5323നസീർ മുള്ളൂർക്കര- +966 50262 3622ജിദ്ദ (Jeddah)ഡോ. ഷിബു – +966 0535504015ജലീൽ ഉച്ചാരക്കടവ് – +966 0509710722അബ്ദുള്ള മുല്ലപ്പള്ളി – +966 0501417878ഹസൻ പാറക്കൽ +966 56 411 3528ദമ്മാം (Dammam)നാസ് ഷൗഖത്തലി – +966 56 995 6848പവനൻ മൂലക്കൽ – +966 50 166 4800ബഷീർ വരോട് – +966 53 078 5172സുനിൽ മുഹമ്മദ് – +966 50 197 3118അബഹ – കമീസ് മുശൈത്ത് (Abha – Khamis Mushait)സൈനുദ്ദീൻ അമാനി +966 50 866 0176നോർക്ക ഹെൽപ്പ് ഡെസ്‌ക് അപ്‌ഡേറ്റ്ഹെൽപ്പ് ഡെസ്‌കിൽ 2026 ഫെബ്രുവരി 28 മുതൽ മാർച്ച് 04 ന് വൈകിട്ട് 5 മണിവരെ  787 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയിൽ നിന്നും  510 പേരും, യു.എ.ഇ – 134, ഖത്തർ – 59, ബഹ്‌റൈൻ – 52, കുവൈത്ത് – 16, ഒമാൻ – 5, സൗദി അറേബ്യ – 9, യുകെ – 2 പേരുമാണ് ബന്ധപ്പെട്ടത്. പ്രവേശന വിസകൾക്ക് ഒരു മാസത്തെക്ക് കാലാവധി നീട്ടി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  മേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തിര ഇടപെടൽ ആവശ്യമുളളവർക്കും ഗവൺമെന്റുകളുടെയും സന്നദ്ധസംഘടനകളുടേയും നോർക്ക സഹായ കൂട്ടായ്മകളുടേയും പിന്തുണയിൽ സഹായങ്ങൾ ലഭ്യമാക്കി. വ്യാജ വാർത്തകൾ, അഭ്യൂഹങ്ങൾ, നിർമ്മിത ബുദ്ധിയിൽ സൃഷ്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിലോ അല്ലാതെയോ പങ്കുവെയ്ക്കരുടെന്ന് മിക്ക രാജ്യങ്ങളിലും കർശന നിർദ്ദേശമുണ്ട്. പ്രവാസി കേരളീയർ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരേണ്ടതാണ്.നോർക്ക സെന്ററിൽ കൺട്രോൾ റൂം24 മണിക്കൂറും പ്രവർത്തിക്കുന്ന  നോർക റൂട്ട്‌സ് ഹെൽപ്ഡെസ്‌ക്  +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും)  ന്യൂഡൽഹി കേരള ഹൗസ്  കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോർക്ക സെന്ററിൽ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവരുമായുളള  ഏകോപനത്തിനാണ് കൺട്രോൾ റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം 9 AM to 9 PM 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!