ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ത്തി​ന്‍റെ ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ബു​ക്കി​ൽ​നി​ന്ന് വാ​യ്പ ന​ൽ​കി​യ ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ പേ​ര് ഇ​നി​മു​ത​ൽ ഓ​ണ്‍ലൈ​നാ​യി നീ​ക്കം ചെ​യ്യാം. നേ​ര​ത്തേ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് മു​ഖേ​ന നേ​രി​ട്ടു​ചെ​ന്ന് ന​ട​ത്തി​യി​രു​ന്ന രീ​തി​യാ​ണ് റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മാ​റ്റി​യ​ത്.

ഒ​രു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​നെ​യും അ​ഞ്ച് ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈകാ​തെ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ആ​ർ​ബി​എ​യു​ടെ യൂ​ണി​ഫൈ​ഡ് ലെ​ൻ​ഡിം​ഗ്
ഇ​ന്‍റ​ർ​ഫേ​സ് (യു​എ​ൽ​എ) ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ രീ​തി​യി​ൽ വാ​യ്പ എ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
സാ​ധാ​ര​ണ ലോ​ണ്‍ എ​ടു​ത്ത് വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്പോ​ൾ ലോ​ണ്‍ ന​ൽ​കി​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കും.
എ​ന്നാ​ൽ, ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ച് തീ​ർ​ത്ത ശേ​ഷ​വും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​യി​ൽ നി​ന്നും ആ ​പേ​ര് നീ​ക്കം ചെ​യ്യാ​റി​ല്ല. വാ​ഹ​നം വി​ൽ​പ്പ​ന​യ്ക്കും മ​റ്റും ചെ​ല്ലു​ന്പോ​ഴാ​യി​രി​ക്കും ഇ​ത്ത​ര​മൊ​രു കാ​ര്യം ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ​യെ​ല്ലാം പ​രി​ഹാ​ര​മാ​ണ് പു​തി​യ സം​വി​ധാ​നംകൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

One thought on “ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!