എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം,കോട്ടയം ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.

കോട്ടയം: ഈ വഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം. മാര്‍ച്ച് 30 വരെയാണ് പരീക്ഷ. ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്; 8752 ആണ്‍കുട്ടികളും 8519 പെണ്‍കുട്ടികളും. ആകെ 255 പരാക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കഞ്ഞിക്കുഴി  മൗണ്ട് കാര്‍മല്‍ സ്‌കൂളിലാണ്- 331 പേര്‍.പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂജില്ലാ വിദ്യാഭ്യാസ ജില്ലാതലത്തിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!