കാഞ്ഞിരപ്പള്ളി :എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ (എരുമേലി ലോട്ടറി ഹാളിൽ ) ചേർന്നു. ഏരിയ പ്രസിഡൻറ് അമൽ ഡൊമിനിക് അധ്യക്ഷനായി. സംഘാടകസമിതി വൈസ് ചെയർമാൻ പി കെ ബാബു സ്വാഗതം പറഞ്ഞു.സമ്മേളനം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ ഏരിയ സെക്രട്ടറി അസ്ലം മുഹമ്മദ് കാസിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഡി കെ അമൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സമ്മേളനം 25 അംഗ ഏരിയാ കമ്മിറ്റിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.ഏരിയ ജോയിൻറ് സെക്രട്ടറി ഭാവയാമി സേതുനാഥ് നന്ദി പറഞ്ഞു.ഭാരവാഹികളായി അമൽ ഡൊമിനിക് (പ്രസിഡൻറ്), അസ്ലം മുഹമ്മദ് കാസിം (സെക്രട്ടറി), ആദിൽ ഷാ, ജോർജ് എം രാജു (വൈസ് പ്രസിഡൻ്റുമാർ), ഭാവയാമി സേതുനാഥ്, മുഹമ്മദ് ഇബ്രാഹിം (ജോയിൻറ് സെക്രട്ടറിമാർ), ഫാരിസ് അഹമ്മദ് , ആഷ്ന ഷമീർ , അർജുൻ സജു (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരെ സമ്മേളന oതെരഞ്ഞെടുത്തു.
ചിത്രവിവരണം: എസ്എഫ് ഐകാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ ഉൽഘാടനം ചെയ്യുന്നു.