കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന് ലീഗ് നേതൃത്വം നല്കുന്ന നിലയ്ക്കല്‍ തീര്‍ത്ഥാടനം തിങ്കള്‍’ ജനുവരി 26 ന് നടത്തപ്പെടും. തുലാപ്പള്ളി മാര്‍ത്തോമാ ശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും എരുമേലി ഫൊറോന ഇടവകകള്‍ ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല്‍ കൊണ്ടുവരും. തുടര്‍ന്ന് ആങ്ങമൂഴി പാലത്തിങ്കല്‍ നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയിലേക്ക് വിശ്വാസപ്രഘോഷണറാലി നടത്തപ്പെടും. പതിനൊന്നു മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ നിലക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തീര്‍ത്ഥാടന സന്ദേശം നല്കുന്നതുമാണ്. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. രൂപത വികാരി ജനറാള്‍മാര്‍, വൈദികര്‍, കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന് ലീഗ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, രൂപതാ ഭാരവാഹികള്‍, കാഞ്ഞിരപ്പള്ളി രൂപതയിലെ 145 ഇടവകകളില്‍ നിന്നും ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍, മതാധ്യാപകര്‍, മിഷന് ലീഗ് ഭാരവാഹികള്‍ എന്നിവര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും
