കാഞ്ഞിരപ്പള്ളി : ബെംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാണ്ടിമാക്കൽ പി.ബി. ഷാജിയുടെ മകൻ വിഷ്ണു ഷാജി (28) ആണു മരിച്ചത്. ബിസിഎ മുന്നാം വർഷ വിദ്യാർഥിയാണ്. വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിനു മുകളിൽനിന്നു ശനിയാഴ്ച രാത്രി വീണെന്നാണു നാട്ടിൽ ലഭിച്ച വിവരം.ടെറസിനു മുകളിൽ ഇട്ട തുണി എടുക്കാൻ കയറിയതാണെന്നാണു സൂചന. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അമ്മ: ശ്രീകല ഷാജി . സഹോദരങ്ങൾ: അഖിൽ ദാസ്, നിഖിൽ ദാസ്, ആകാശ് ബിജു.
