ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരചടങ്ങ് നാളെ  (20/01/2026 ) ചൊവ്വാഴ്ച 

കാഞ്ഞിരപ്പള്ളി :ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് ചൊവ്വ രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ  75 വയസ് കഴിഞ്ഞ 1406 കര്‍ഷകര്‍ക്കാണ് മണ്ണിന്റെ മകനായ വീര കര്‍ഷകന്‍ എന്ന അര്‍ത്ഥമുള്ള വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.  
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും ഇന്‍ഫാം ചങ്ങനാശേരി കാര്‍ഷികജില്ലയുടെ രക്ഷാധികാരിയുമായ മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പും തിരുവല്ല കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍, മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണവും നടത്തും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഇന്‍ഫാം തിരുവല്ല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സനല്‍കുമാര്‍ എന്‍.എസ്. എന്നിവര്‍ പ്രസംഗിക്കും. ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!