എരുമേലി :ശബരിമല സീസണിൽ എരുമേലി വൃത്തിയാക്കിയ വിശുദ്ധിസേനയുടെ പണിക്കൂലി വൈകുന്നതിനാൽ പ്രതിഷേധം .വിശുദ്ധി സേനയിലെ 125 തമിഴ്നാട് സ്വദേശികളാണ് ഇവരുടെ പണിക്കൂലി കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലായിരിക്കുന്നത് . അവർ ചോദിക്കുന്നു … “പൈസ ഇല്ല…കുട്ടികളോട് എന്ത് പറയും…. വെറും 550 രൂപ വേതനം..35 ദിവസത്തെ തുകയാണ് ദേവസ്വം ബോർഡ് അനുവദിക്കാനുള്ളത്….ജോലി അവസാനിച്ചിട്ടും പൈസയില്ലാതെ നാട്ടിൽ പോകാൻ കഴിയില്ല” ..നാട് മുഴുവൻ ശുചീകരണം നടത്തിയവരോട് ചെയ്യുന്നത് എന്തൊരു നാണക്കേടാണ്…..24 ലക്ഷം രൂപയാണ് ദേവസ്വം ബോർഡ് അനുവദിക്കേണ്ടത് .ദേവസ്വം ബോർഡ് ഈ തുക ജില്ലാ കളക്ടർക്ക് നൽകി കോട്ടയം ജില്ലാ കളക്ടറേറ്റിൽനിന്നു എരുമേലി സി എച്ച് സി മെഡിക്കൽ ഓഫീസറുടെ പക്കലേക്ക് എത്തിയ ശേഷമേ വിശുദ്ധി സേനക്ക് പണം കൈമാറാനോക്കുകയുള്ളൂ .
നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പണം നൽകുവാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു .വേതനം ലഭ്യമാകാതെ ബുദ്ധിമുട്ടിലായ വിശുദ്ധി സേന അംഗങ്ങൾ എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു മുമ്പിൽ പ്രതിഷേധിക്കുന്നു .
