എരുമേലി സബ് ട്രഷറിക്ക് സ്ഥലം ലഭ്യമായി

എരുമേലി :എരുമേലി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 26-)o മൈൽ – എരുമേലി റോഡ് സൈഡിൽ കൊരട്ടി പാലത്തിനു സമീപം 5 സെന്റ് സ്ഥലം സി.എം വർഗീസ് ചാലക്കുഴി എന്ന സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയതായും പ്രസ്തുത സ്ഥലം നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിൽ നിക്ഷിപ്തമാക്കി ട്രഷറി വകുപ്പിന് കൈമാറിയതായും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്ഥലം ട്രഷറി വകുപ്പിന് അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മന് കൈമാറി. ചടങ്ങിൽ സ്ഥലം സൗജന്യമായി നൽകിയ സി.എം വർഗീസ് ചാലക്കുഴിയെ എംഎൽഎ ആദരിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയും സി.എം വർഗീസിന്റെ സഹോദര പുത്രനുമായ ബിനോ ജോൺ ചാലക്കുഴിയുടെ ഇടപെടലിനെ തുടർന്നാണ് സ്ഥലം സൗജന്യമായി ലഭിച്ചതെന്ന് എംഎൽഎ അറിയിച്ചു. എരുമേലിയിൽ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കെട്ടിട നിർമ്മാണത്തിന് അടുത്തമാസം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ശിലാസ്ഥാപന കർമ്മം നിർവഹിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡണ്ട് സാറാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് മെമ്പർ അൻസാരി പാടിക്കൽ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, എം.സി ചാക്കോ, അജ്മൽ മലയിൽ, എരുമേലി ട്രഷറി ഓഫീസർ അനീഷ് ബാബു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരായ കിരൺകുമാർ, രാജി. ജി തുടങ്ങിയവർ സംബന്ധിച്ചു.

5 thoughts on “എരുമേലി സബ് ട്രഷറിക്ക് സ്ഥലം ലഭ്യമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!